ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍: കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാര്‍ഗരേഖ

0

യൂട്യൂബ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് പരസ്യങ്ങളും പ്രചാരണങ്ങളും നടത്തുന്നതെങ്കില്‍ അക്കാര്യം കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാര്‍ഗരേഖ.ബ്രാന്‍ഡ് പ്രമോഷന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങള്‍ വിശ്വസിച്ച് സാധാരണക്കാര്‍ വഞ്ചിതരാകാതിരിക്കാനാണ് മാര്‍ഗരേഖ. പ്രമോഷന്‍ നടത്തുന്നതിനു മുന്‍പ് സെലിബ്രിറ്റികള്‍ നിശ്ചിത ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ച് നോക്കാനും നിര്‍ദേശമുണ്ട്. പരസ്യത്തിലെ അവകാശവാദങ്ങള്‍ സാധൂകരിക്കാന്‍ പരസ്യം നല്‍കുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികള്‍ ഉറപ്പുവരുത്തണം.മാര്‍ഗരേഖ ലംഘിച്ചാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്താം. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാന്‍ഡ് പ്രമോഷനുകളില്‍ നിന്ന് 3 വര്‍ഷം വരെ വിലക്കാനും വ്യവസ്ഥയുണ്ട്. സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ എന്നിവര്‍ക്കു പുറമേ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടക്കമുള്ള വെര്‍ച്വല്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും മാര്‍ഗരേഖ ബാധകമാണ്. സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സര്‍ വിപണി 2025ല്‍ 2,800 കോടി രൂപയുടേതാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ചട്ടം മുറുകും
* സിനിമാതാരം പ്രത്യേക ബ്രാന്‍ഡിന്റെ വസ്ത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്യുമ്പോള്‍ പ്രതിഫലം പറ്റിയ കാര്യം കാഴ്ചക്കാരെ അറിയിച്ചില്ലെങ്കില്‍ ചട്ടലംഘനമാകും.
* വ്യക്തി സ്വന്തമായി ടിക്കറ്റ് എടുത്ത് സിനിമാ കാണുകയും അതിനെക്കുറിച്ച് നല്ല അഭിപ്രായം സമൂഹമാധ്യമത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് മാര്‍ഗരേഖ ബാധകമല്ല.
*സെലിബ്രിറ്റിക്ക് ഒരു കമ്പനിയില്‍ 2% ഓഹരിയുണ്ടെന്നു കരുതുക. ആ കമ്പനിയുടെ പരസ്യത്തിന് പ്രതിഫലം പറ്റിയില്ലെന്ന കാരണം പറഞ്ഞ് ചട്ടം പാലിക്കാതിരിക്കാനാവില്ല.
ഏതിനൊക്കെ?
ചുവടെയുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ ബാധകമായിരിക്കും
*പണം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഫലം
* സമ്മാനം, ഡിസ്‌കൗണ്ട്, ആവശ്യപ്പെടാതെ തന്നെ സൗജന്യമായി ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ (ബ്രാന്‍ഡ് പ്രമോഷനായി കമ്പനികള്‍ അയയ്ക്കുന്ന ഉല്‍പന്നങ്ങള്‍ അടക്കം), മത്സരങ്ങള്‍  സൗജന്യ ട്രിപ്പുകള്‍, ഹോട്ടല്‍ താമസം
വെളിപ്പെടുത്തല്‍ എങ്ങനെ?
* പ്രതിഫലം പറ്റിയുള്ള പ്രമോഷനാണെങ്കില്‍ അക്കാര്യം ഉള്ളടക്കത്തില്‍ ആളുകള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ വെളിപ്പെടുത്തിയിരിക്കണം. വിഡിയോയുടെ തുടക്കത്തില്‍ അറിയിപ്പ് നല്‍കണം, ചിത്രമെങ്കില്‍ അതില്‍ തന്നെ രേഖപ്പെടുത്തണം. വിഡിയോയില്‍ ഓഡിയോ രൂപത്തിലും അറിയിപ്പ് നല്‍കണം. ലൈവ് സ്ട്രീമിങ് ആണെങ്കില്‍ അതിന്റെ താഴെ തുടര്‍ച്ചയായി അറിയിപ്പ് എഴുതിക്കാണിക്കണം.
* ലളിതവും വ്യക്തമായ ഭാഷയിലുമായിരിക്കണം അറിയിപ്പ് (advertisement, ad, sponosred, paid promotion, paid എന്നീ പ്രയോഗങ്ങള്‍ ഉപയോഗിക്കാം). നീണ്ട വാചകങ്ങള്‍ എഴുതാനാകാത്ത ട്വിറ്റര്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിശ്ചിത ബ്രാന്‍ഡിന്റെ അംബാസഡര്‍ ആണെന്ന് ചുരുങ്ങിയ വാക്കുകള്‍ എഴുതാം. (ഉദാ: XYZAmbassador എന്നെഴുതാം. ഇതില്‍ XYZ എന്നത് ബ്രാന്‍ഡിന്റെ പേരാണ്.)
* ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയില്‍ ആയിരിക്കണം അറിയിപ്പ്. ഹാഷ്ടാഗുകള്‍ ലിങ്കുകള്‍ എന്നിവയ്‌ക്കൊപ്പം കൂടിക്കലര്‍ന്ന നിലയിലായിരിക്കരുത്.
* ഏതെങ്കിലും പഠനം അടിസ്ഥാനമാക്കിയാണ് പരസ്യമെങ്കില്‍ അതിന്റെ സ്രോതസ്സ്, പഠനം നടന്ന തീയതി എന്നിവ വ്യക്തമാക്കണം.

ചട്ടം മുറുകും

* സിനിമാതാരം പ്രത്യേക ബ്രാന്‍ഡിന്റെ വസ്ത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്യുമ്പോള്‍ പ്രതിഫലം പറ്റിയ കാര്യം കാഴ്ചക്കാരെ അറിയിച്ചില്ലെങ്കില്‍ ചട്ടലംഘനമാകും.

* വ്യക്തി സ്വന്തമായി ടിക്കറ്റ് എടുത്ത് സിനിമാ കാണുകയും അതിനെക്കുറിച്ച് നല്ല അഭിപ്രായം സമൂഹമാധ്യമത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് മാര്‍ഗരേഖ ബാധകമല്ല.

* സെലിബ്രിറ്റിക്ക് ഒരു കമ്പനിയില്‍ 2% ഓഹരിയുണ്ടെന്നു കരുതുക. ആ കമ്പനിയുടെ പരസ്യത്തിന് പ്രതിഫലം പറ്റിയില്ലെന്ന കാരണം പറഞ്ഞ് ചട്ടം പാലിക്കാതിരിക്കാനാവില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!