പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ സ്മരണയ്ക്കു മുമ്പില്‍ ജന്മനാടിന്റെ സ്മരണാജ്ഞലി. വസന്തകുമാരിന്റെ തറവാടായ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനി ശ്മശാനത്തിലെ സ്മൃതി മണ്ഡപത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, എന്നിവര്‍ക്കൊപ്പം നാട്ടുകാരും ബന്ധുക്കളും അടക്കം നൂറുകണക്കിനാളുകള്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍.സി.സി. കേഡറ്റുകളും ചടങ്ങില്‍ സംബന്ധിച്ചു.നിയോജക മണ്ഡലം എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍, ചന്ദ്രശേഖരന്‍ തമ്പി, വാര്‍ഡ് അംഗം ബെന്നി തുടങ്ങിയര്‍ നേതൃത്വം നല്‍കി. സി.ആര്‍.പി.എഫ്.മേജര്‍ വാഞ്ചീവ് കുമാര്‍, വസന്തകുമാറിന്റെ ഭാര്യ ഷീന, മക്കള്‍, അമ്മശാന്ത തുടങ്ങിയവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.