ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍

0

 

ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റുമുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക് തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.വെള്ളപൊക്ക-ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു വരുന്നു.

അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍/ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കി. 31.08.2022 വരെയുള്ള കാലയളവില്‍ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടകളുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) രൂപീകരിച്ചിട്ടുണ്ട്. ഐ.എ.ജി അംഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പു.ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്ത പ്രതികണ ടീമുകള്‍ പുന:സംഘടിപ്പിചിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തില്‍ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുള്ളതായി ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

പുഴകളില്‍ നിന്നും എക്കലുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി 93% പൂര്‍ത്തീകരിച്ചു. ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തുടര്‍ച്ചയായി അവലോകനയോഗങ്ങള്‍ വിളിച്ച്ചേര്‍ത്ത് ജില്ലാദുരന്ത നിവാരണ അതോറിറ്റി യഥാസമയങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്.) യുടെ 19 അംഗങ്ങള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!