ഡിസംബര്‍, ജനുവരി മാസങ്ങളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് കഴിഞ്ഞു

0

തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ ഡിസംബര്‍, ജനുവരി മാസങ്ങളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്  പൂര്‍ത്തിയായി. ഡിസംബര്‍ 2 മുതല്‍ ജനുവരി 19 വരെ ദിവസവും 30,000 പേര്‍ വീതം ബുക്ക് ചെയ്തു. ഈ ദിവസങ്ങളിലേക്ക് ഇനി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.
സ്‌പോട് ബുക്കിങ് വഴി ദിവസം പരമാവധി 5000 പേര്‍ക്കു കൂടി പ്രവേശനം ലഭിക്കും. അതിനാല്‍ തീര്‍ഥാടന കാലത്തെ പ്രധാന ചടങ്ങുകളായ മകര വിളക്കും മണ്ഡല പൂജയും തൊഴാന്‍ വ്രതം നോക്കി കാത്തിരിക്കുന്ന എല്ലാവര്‍ക്കും അവസരം കിട്ടില്ല. പ്രതിദിനം 30,000 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി. ഈ വിശേഷ ദിവസങ്ങളിലെങ്കിലും എണ്ണം ഉയര്‍ത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. തീര്‍ഥാടനം തുടങ്ങി 8 ദിവസം പിന്നിട്ടതോടെ ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 80,000 കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!