കൊറോണ വൈറസ്: നിരീഷണത്തിലുള്ളവരുടെ എണ്ണം വയനാട്ടില്‍ 16 ആയി. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. നിരീക്ഷണം മുന്‍കരുതലിന്റെ ഭാഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ.
കൂടുതല്‍ ഇടങ്ങളിലേക്ക് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ കുറ്റമറ്റ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ മൂന്ന് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി ,കല്‍പ്പറ്റ ജനറല്‍ ആശുപത്രി ,മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചത്. ജില്ലയില്‍ പുതുതായി 2 പേരെയാണ് നീരിക്ഷണത്തില്‍പെടുത്തിയത്. ചൈനീസ് സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണിവര്‍. നീരിക്ഷണത്തിലുള്ള 16 പേരില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിച്ചിട്ടില്ല. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുമില്ല. 28 ദിവസമാണ് ഇവരെ നീരിക്ഷിക്കുക. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ജില്ലയിലെ ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സുസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ആരോഗ്യ സമിതി വിലയിരുത്തി. അതിനിടെ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആര്യോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.