വയനാട് ജില്ലയില്‍ ഇന്ന് 1070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.214 പേര്‍ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 144562 ആയി. 137360 പേര്‍ രോഗമുക്തരായി. നിലവില്‍ 5373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5118 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേര്‍ ഉള്‍പ്പെടെ ആകെ 15988 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 2224 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ എട്ട് ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.ജില്ലയില്‍ 1070 പേര്‍ക്ക് കൂടി കോവിഡ്.