ബത്തേരി കോസ്‌മോപോളിറ്റന് ബാഡ്മിന്റന്‍ കിരീടം
40-ാ മത് ഡയാന ഷട്ടില്‍ ബാഡ്മിന്റന്‍ വയനാട് ജില്ല ടൂര്‍ണ്ണമെന്റില്‍ സുല്‍ത്താന്‍ ബത്തേരി കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ ഐറീന ഫിന്‍സിയ നെവില്‍ 17, 19 വയസ് വിഭാഗങ്ങളിലും ജെഫ്രി ജോയല്‍ ഫ്രാന്‍സിസ്11, 13 വിഭാഗത്തില്‍ വിജയിച്ചു ഇരട്ട കിരീടം നേടി. മാനന്തവാടി മേരി മാത കോളേജിലും ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സംഘടിപ്പിച്ച മത്സരങ്ങളുടെ സമാപന സമ്മേളനത്തില്‍ മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ ബാഡ്മിന്റന്‍ സെക്രട്ടറി ഡോ സജിത് പി സി, കെ അബൂബക്കര്‍ കോയ, കെ എ ജോണ്‍സന്‍, സി കെ ഗോപാലകൃഷ്ണന്‍, അഡ്വ. കെ കെ രമേഷ് എന്നിവര്‍ സംസാരിച്ചു.