കോവിഡ് വ്യാപനം; നിര്‍ണായക അവലോകന യോഗം ഇന്ന്

0

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കാന്‍ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളര്‍ച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങള്‍.

ഞായറാഴ്ച നിയന്ത്രണം തുടരണോ എന്നതും, സി കാറ്റഗറി നിയന്ത്രണം ഉള്ള ജില്ലകളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. ആശങ്കപ്പെട്ടത് പോലെ ആശുപത്രികള്‍ നിറയാത്ത സഹചര്യവും കണക്കിലെടുക്കും. കൂടുതല്‍ ജില്ലകള്‍ രോഗവ്യാപനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വലിയ ഇളവുകള്‍ ഉണ്ടാവാന്‍ ഇടയില്ല.

രോഗ വ്യാപനതോത്, രോ?ഗികളുടെ എണ്ണം എന്നിവ അനുസരിച്ച് ജില്ലകളെ എ, ബി, സി എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്. ഇതില്‍ സി കാറ്റഗറിയില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ പൊതുയോഗങ്ങളടക്കം നിരോധിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!