ശക്തമായ ഇടിയും അപ്രതീക്ഷിത പേമാരിയും നെല്‍കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം
ശക്തമായ ഇടിയും അപ്രതീക്ഷിത പേമാരിയും കാവടത്ത് നെല്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ പാടത്ത് കൊയ്തിട്ടിരുന്ന നെല്ലും വൈക്കോലും ഒഴുകി പോയി. കണിയാമ്പറ്റ പൂതാടി പഞ്ചായത്തുകളില്‍ പെടുന്ന ഹെക്ട്ടര്‍ കണക്കിന് വിസ്തൃതിയുള്ള കാവടം, കോട്ടവയല്‍ പാടശേഖരങ്ങളിലാണ് നെല്‍കര്‍ഷകര്‍ക്ക് അപ്രതീക്ഷിത മഴയില്‍ വ്യാപക നാശനഷ്ട്ടം ഉണ്ടായത് കൊയ്ത്ത് മെഷീന്‍ ഉപയോഗിച്ച് കൊയ്‌തെടുത്ത നെല്ലും റോള്‍ ആക്കിയ വൈക്കോലും മഴയില്‍ ഒഴുകി പോയി. മഴ നനഞ്ഞതോടെ വൈക്കോല്‍ ഉപയോഗ ശൂന്യമായി. കൊയ്യാനുള്ള നെല്ലാവട്ടെ വീണ് നശിച്ചു. വിളനാശം സംഭവിച്ചവര്‍ക്ക് കൃഷി വകുപ്പും സര്‍ക്കാരും ഇടപെട്ട് അടിയന്തിര ധനസഹായം നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.