കാട്ടുതീ പ്രതിരോധത്തിനായി വയനാട് വന്യജീവിസങ്കേതത്തില്‍ വിപുലമായ ഒരുക്കങ്ങള്‍. ഒരു കോടി 68ലക്ഷം രൂപയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോളനികളില്‍ കാട്ടുതീ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലും ഇതിനോടകം 168.3 കിലോമീറ്റര്‍ ദൂരത്തില്‍ ഫയര്‍ ബ്രേക്കര്‍ എടുത്തു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 94 താല്‍ക്കാലിക ഫയര്‍വാച്ചര്‍മാരെയും നിയോഗിച്ചു. കാട്ടുതീ ഉണ്ടായാല്‍ നേരിടാനുള്ള ഉപകരണങ്ങളും സങ്കേതത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
വേനല്‍ കനക്കുന്നതോടെ ഉണ്ടാകുന്ന കാട്ടുതീ തടയുന്നതിന്നായി വയനാട് വന്യജീവിസങ്കേതം കേന്ദ്രീകരിച്ച് വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇതിനായി ഒരു കോടി 68 ലക്ഷത്തി75അയ്യായിരം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കാട്ടുതീ തടയുന്നതിന്നായി വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലും ഇതിനോടകം 168. 3 കിലോമീറ്റര്‍ ദൂരത്തില്‍ ഫയര്‍ ബ്രേക്കര്‍ എടുത്തു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ 26 കിലോമീറ്റര്‍ ദൂരവും ഇതില്‍ ഉള്‍പ്പെടും. കോളനികളിലേക്കുള്ള പാതകളിലും കോളനികള്‍ക്കും ചുറ്റും അടിക്കാടുകള്‍ വെട്ടിമാറ്റി. കാട്ടുതീ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കുന്നതിന്നായി ഉള്‍ക്കാടുകളിലടക്കം മച്ചാനുകളും തീര്‍ത്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍്ത്തനങ്ങള്‍ക്കായി 94 താല്‍ക്കാലിക ഫയര്‍വാച്ചര്‍മാരെയും നിയോഗിച്ചു. കാട്ടുതീ പ്രതിരോധത്തിന്നായി കോളനികളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും നല്‍കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇന്‍ചാര്‍ജ് ജോസ് മാത്യു പറഞ്ഞു. കാട്ടുതീ ഉണ്ടായാല്‍ നേരിടാനുള്ള ഉപകരണങ്ങളും സങ്കേതത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ സങ്കേത്തിലെ 168കുളങ്ങളിലും നീര്‍ച്ചാലുകളിലും വന്യജീവികള്‍ക്ക് ആവശ്യത്തിന് വെള്ളമുള്ളത് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. കാട്ടുതീ പ്രതിരോധത്തിന്നായി കര്‍ണാടക, തമിഴ്നാട് വനപാലകരുമായി അടുത്ത ദിവസം സംയുക്ത യോഗം വിളിക്കാനുമാണ് തീരുമാനം.