സംസ്ഥാനത്തു 30 കേന്ദ്രങ്ങളില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ തയാറാണെന്നു നാളികേര വികസന കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്രങ്ങള്‍ തുടങ്ങാമെന്നു കൃഷി ഡയറക്ടര്‍ക്കു കത്തു നല്‍കി. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷിവകുപ്പ് കേരഫെഡ് വഴി നടപ്പാക്കുന്ന പച്ചത്തേങ്ങ സംഭരണം ഫലപ്രദമല്ലെന്നു പരാതി. ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നാളികേര വികസന കോര്‍പറേഷന്‍ താല്‍പര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയില്‍ 11 സംഭരണ കേന്ദ്രങ്ങളും കണ്ണൂരില്‍ ഒന്‍പതും പാലക്കാട്ടും മലപ്പുറത്തും 5 വീതവും കേന്ദ്രങ്ങളും തുറക്കും. കിലോഗ്രാമിന് 32 രൂപ നിരക്കിലാണ് കേരഫെഡ് വഴിയുള്ള പച്ചത്തേങ്ങ സംഭരണം.വിപണിവിലയേക്കാള്‍ 9 രൂപ അധികം ലഭിക്കുമെങ്കിലും ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്കു ഗുണം ലഭിക്കുന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. വിഎഫ്പിസികെയുടെ സ്വാശ്രയ കര്‍ഷക സമിതികളും കേരഫെഡിനു കീഴിലുള്ള സഹകരണ സംഘങ്ങളും വഴി സംസ്ഥാനത്ത് 69 കേന്ദ്രങ്ങളില്‍ മാത്രമാണു നിലവില്‍ സംഭരണം നടക്കുന്നത്. മുന്‍പ് ആയിരത്തോളം കൃഷിഭവനുകള്‍ വഴിയാണ് സംഭരണം നടത്തിയിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post