സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ മെഡിസെപ്പ് സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കാനായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളിലെ വ്യവസ്ഥകള്‍ പോലെ തന്നെ കുറഞ്ഞത് 24 മണിക്കൂര്‍ അഡ്മിറ്റായാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറില്‍ കൂടിയാണ് പ്രസ്തുത സേവനങ്ങള്‍ ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറായ 8111881178 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജിയിലെ ആഞ്ചിയോപ്ലാസ്റ്റി, പേസ് മേക്കര്‍,പോബ (ബലൂണ്‍) ചികിത്സകളും ന്യൂറോ സര്‍ജറി, യൂറോളജി, നവജാത ശിശു തീവ്ര പരിചരണം, നെഫ്‌റോളജി, ഉദര – കരള്‍ രോഗം, ന്യൂറോളജിയില്‍ പക്ഷാഘാത ചികിത്സ, മെഡിക്കല്‍ ഓങ്കോളജി, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി എന്നിവയിലെ ചികിത്സകളും ജനറല്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ മെഡിക്കല്‍ ഐ സി യു സേവനങ്ങള്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ എന്‍ ടി, അസ്ഥി രോഗം, നേത്ര രോഗം, സ്ത്രീ രോഗം, ശിശു രോഗം, ശ്വാസകോശ രോഗം, ത്വക്ക് രോഗം, മാനസികാരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങളും കൂടാതെ കോവിഡ് ചികിത്സകളും മെഡിസെപ്പില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളിലെ വ്യവസ്ഥകള്‍ പോലെ തന്നെ കുറഞ്ഞത് 24 മണിക്കൂര്‍ അഡ്മിറ്റായാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറില്‍ കൂടിയാണ് പ്രസ്തുത സേവനങ്ങള്‍ ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറായ 8111881178 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അനീഷ് ബഷീര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, ഇന്‍ഷുറന്‍സ് വിഭാഗം മാനേജര്‍ വിനൂപ് നാഥ് എന്നിവര്‍ പങ്കെടുത്തു.