വ്യാജവൈദ്യ ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണം
കിര്‍ത്താഡ്‌സ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ വൈദ്യ ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ആദിവാസി വംശീയ പാരമ്പര്യ വൈദ്യ അസോസിയേഷന്‍ ജില്ലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു.മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗം കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.ഇ.സി.കേളു വൈദ്യര്‍ അദ്ധ്യക്ഷനായിരുന്നു.എ.കെ.ചന്തു വൈദ്യര്‍, ഇ.കെ.മണി വൈദ്യര്‍, കൃഷ്ണന്‍ വൈദ്യര്‍, കെ.എ.സുരേഷ് വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ഇ.സി.കേളു വൈദ്യരെയും, ജനറല്‍ സെക്രട്ടറിയായി ചന്തു വൈദ്യരെയും, ട്രഷററായി മണി വൈദ്യരെയും തിരഞ്ഞെടുത്തു. ആദിവാസി വംശീയ ചികിത്സാ വൈദ്യന്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക, ആദിവാസി വംശീയ പാരമ്പര്യ ചിക്കിത്സ വൈദ്യന്‍മാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.