ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണം; യാത്രക്കാര്‍ ദുരിതക്കയത്തില്‍

0

ബത്തേരി താലൂക്ക് ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തം. പൊലിസ് സ്റ്റേഷന്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന റോഡ് വീതികുറഞ്ഞതും, പൊട്ടിപൊളിഞ്ഞതും കാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്. അധികൃതര്‍ ഇടപെട്ട് റോഡ് നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ബത്തേരി പൊലിസ് സ്റ്റേഷന്‍ റോഡില്‍ നിന്നും ഫെയര്‍ലാന്റ് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡാണ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ റോഡിന്റെ വീതികൂട്ടാന്‍ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെ തിരക്കുവര്‍ധിച്ചിട്ടും അധികൃതര്‍ക്കായിട്ടില്ല. റോഡിന്റെ ഇരുവശവും തകര്‍ന്നുകിടക്കുകയാണ്. ഇതുവഴിയാണ് ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും.

ഇരുദിശകളില്‍ നിന്നും ഒരേസമയം വാഹനങ്ങള്‍ വന്നാല്‍ വശം ഒതുങ്ങികൊടുക്കാന്‍ സാധിക്കാത്ത് അവസ്ഥയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് നില്‍ക്കാന്‍ കാല്‍നടയാത്രക്കാ്രും ബുദ്ധിമുട്ടുകയാണ്. കൂടാതെ വീതികുറഞ്ഞ പാതയോരത്തെ പാര്‍ക്കിംങ്ങും ബുദ്ധിമുട്ടാക്കുന്നുണ്ടന്നാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് റോഡ് വീതികൂട്ടി നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!