ഉദയ സെവന്‍സ് ഫുട്‌ബോള്‍ ജനുവരി 24 മുതല്‍ മാനന്തവാടിയില്‍
മാനന്തവാടിയില്‍ ഉദയ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഗ്യാലറിയുടെ കാല്‍ നാട്ട് കര്‍മ്മം നടത്തി. നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജോണി അറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.
നഗരസഭ ക്ഷേമകാര്യ ചെയര്‍മാന്‍ കടവത്ത് മുഹമദ്, കൗണ്‍സിലര്‍മാരായ സ്റ്റെര്‍വിന്‍ സ്റ്റാന്‍ലി, മുജീബ് കോടിയോടന്‍, സംഘാടക സമിതി ഭാരവാഹികളായ എ.എം.നിഷാന്ത്, കമ്മനമോഹനന്‍, ഷാജി തോമസ്, പി.ഷംസുദ്ദീന്‍, ഡോ.ഗോകുല്‍ ദേവ്, പി.വി.എസ് മൂസ, കീരി അബ്ദുള്‍ നാസര്‍, റഫീഖ് തോക്കന്‍, കെ.ഉസ്മാന്‍, കെ.വെങ്കിട സുബ്രമണ്യന്‍, റിയാസ് ചെറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി 24 മുതല്‍ സംസ്ഥാനത്തെ 20 ടീമുകള്‍ തമ്മിലുളള മത്സരം മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.കൊയിലേരി ഉദയ വായനശാലയും, ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് ഒരുക്കുന്നത്. നിര്‍ദ്ദന കുട്ടികളുടെ ഉപരിപഠനത്തിനാവശ്യമായ തുക കണ്ടെത്തുന്നതിനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.