ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

0

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം. ടിപിആര്‍ 16 ശതമാനത്തില്‍ കുറവുള്ള ഇടങ്ങളിലാണ് ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി 300 പേര്‍ക്കാണ് ഒരു ദിവസം അനുമതി ഉള്ളത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിച്ചത്. വെര്‍ച്വല്‍ ക്യൂ വഴി 300 പേര്‍ക്കാണ് ഒരു ദിവസം അനുമതി. എന്നാല്‍ നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. തുലാഭാരവും മറ്റ് വഴിപാടുകളും ഉണ്ട്. പത്തു പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് കല്യാണം നടത്താനും അനുമതി ഉണ്ട്. ആദ്യദിനമായ ഇന്ന് മൂന്ന് വിവാഹങ്ങളാണ് ഉള്ളത്.

അതേസമയം, ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇനിയും വൈകും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും രാവിലെ മുതല്‍ ഭക്തരെത്തി. എറണാകുളത്തെ പ്രധാനപ്പെട്ട ചോറ്റാനിക്കര, തൃപ്പൂണിത്തുറ ക്ഷേത്രങ്ങളിലും ദര്‍ശനം തുടങ്ങി.

കത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളികളില്‍ വിശുദ്ധ കുര്‍ബാനകള്‍ തുടങ്ങി.കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 15 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. ഇതര ക്രൈസ്തവ സഭകളുടെ പള്ളികള്‍ ഞായറാഴ്ച തുറക്കും. മുസ്ലീം പള്ളികള്‍ നമസ്‌കാരത്തിനായി ഇന്ന് മുതല്‍ തുറക്കും. വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരത്തിന്റെ കാര്യം കേരള ജമാ അത്ത് കൗണ്‍സില്‍ ഭാരവാഹികളുടെ യോഗത്തിന് ശേഷം തീരുമാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!