സിക്ക വൈറസില്‍ സംസ്ഥാനത്ത് ആശ്വാസം. പൂനെയിലേക്ക് അയച്ച 17 സാമ്പിളുകളും നെഗറ്റീവായി. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തന്‍കോട് നിന്നും സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച 17 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
സിക്ക റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും. തിരുവനന്തപുരത്ത് 15 പേര്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയച്ചത്. രോഗം സ്ഥിരികരിച്ച നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സംഘം സന്ദര്‍ശിക്കും.സിക്കയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പനി ക്ലിനിക്കുകള്‍ ശക്തമാക്കാനും തീരുമാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post