ബസ്സില്‍ പിക്കപ്പ് ജീപ്പിടിച്ച് നാല് പേര്‍ക്ക് പരിക്ക്
മാനന്തവാടി – കാട്ടിക്കുളം റോഡില്‍ മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപം സ്വകാര്യ ബസ്സില്‍ പിക്കപ്പ് ജീപ്പിടിച്ച് 4 പേര്‍ക്ക് പരിക്ക്.ബസ് ഡ്രൈവര്‍ പനവല്ലി കോമത്ത് സുരേഷ് (39),പനവല്ലി സ്വദേശിനി സോണിയ (39) എന്നിവര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിക്കപ്പിലുണ്ടായിരുന്ന ഇരിട്ടി പൂളക്കുറ്റി സ്വദേശി അഖില്‍ (26), കണിച്ചാര്‍ സ്വദേശി സജി (51) എന്നിവര്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയിലും ചികിത്സ തേടി.
ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.തിരുനെല്ലിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന ശ്രീഹരി ബസ്സും, എതിരെ വന്ന പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നാണ് ലഭ്യമായ വിവരം.