കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചു.

0

പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചു. കണ്‍സോര്‍ഷ്യത്തിന് പെന്‍ഷന്‍ നല്‍കിയ വകയില്‍ 8.5 ശതമാനം പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടന്‍ നല്‍കണമെന്നും ആ തുകയ്ക്ക് ജീവനക്കാര്‍ക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!