ഡയാന ബാഡ്മിന്റന്‍ റിജിന്‍ റോഷിന് കിരീടം
40-ാംമത് ഡയാന വയനാട് ജില്ല ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മെന്‍ സിംഗിള്‍സില്‍ ബത്തേരി കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ റിജിന്‍ റോഷ് വിജയിച്ചു.കല്‍പ്പറ്റ വൈസ് മെന്‍ ക്ലബ്ബിലെ സന്തോഷ് എസ് രണ്ടാം സ്ഥാനം നേടി. മെന്‍ ഡബിള്‍സില്‍ സന്തോഷ് എസ് , മിഥുന്‍ സഖ്യം ഒന്നാം സ്ഥാനവും റിജിന്‍ റോഷ് , റെജീന്‍ ടി ആര്‍ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമായി.സീനിയര്‍ മത്സരങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥി മാനന്തവാടി പോലിസ്, എം എം അബ്ദുള്‍ കരീം വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. വയനാട് ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു വര്‍ഗ്ഗീസ്, ഡയാന ക്ലബ്ബ് പ്രസിഡണ്ട് ഡോ. രഞ്ജിത് സി കെ , കണ്‍വീനര്‍ ഡോ. സജിത് പി സി , അഡ്വ. രമേഷ് കെ കെ , ഗോപാലകൃഷ്ണന്‍ സി കെ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ മത്സരങ്ങള്‍ 18, 19 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.