നളന്ദ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് നാളെ
മാനന്തവാടി നളന്ദ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് നാളെ നടക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗോത്ര വിദ്യാര്‍ത്ഥികളിലെ കലാ-വൈജ്ജാനികാഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഫെസ്റ്റില്‍ ചിത്രരചന, ക്വിസ്, പ്രസംഗം, ഉപന്യാസ രചനകള്‍, ഡാന്‍സ് തുടങ്ങിയ നിരവധി കലാമത്സരങ്ങള്‍ നടക്കും.നാളെ രാവിലെ താഴയങ്ങാടി പാവന പാസ്റ്ററല്‍ സെന്ററില്‍ ഫെസ്റ്റ് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും സബ്ബ് കലക്ടര്‍വികല്‍പ് ഭരദ്വാജ്, നഗരസഭ ചെയര്‍ വി.ആര്‍.പ്രവീജ് ഉള്‍പ്പെടെ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.ജെ.ജോണ്‍, ജോസഫ് അമ്പാട്ട്, പി.പ്രസാദ്, കെ.അമൃത, കെ.അനിത തുടങ്ങിയവര്‍ പങ്കെടുത്തു.