തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റു കളും തമ്മില്‍ ഏറ്റുമുട്ടല്‍

0

പേരിയ ചപ്പാരത്ത് പോലീസ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റു കളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസിയായ അനീഷ് എന്ന യാളുടെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട്ടും തമ്മി ലാണ് വെടിവെപ്പുണ്ടായത്. മൂന്ന് വനിതകളും, ഒരു പുരുഷനുമായി രുന്നു മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു പുരുഷ നേയും, സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. മാവോ വാദിക ളായ ചന്ദ്രയും, ഉണ്ണിമായയുമാണ് ഇവരെന്നാണ് സൂചന. രാത്രിയോ ടെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ നോക്കവേ പോലീസ് വളയുകയാ യിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത തിനെ തുടര്‍ന്ന് വെടിവെപ്പുണ്ടായതായാണ് വീട്ടുകാര്‍ പറയുന്നത്. അര മണിക്കൂറോളം വെടിവെപ് നീണ്ടതായി വീട്ടുകാര്‍ പറഞ്ഞു.വീടിന്റെ വാ തിലും മറ്റും വെടിയേറ്റ നിലയിലാണ്. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!