മെലി ആട്ടു പ്രകാശനം ചെയ്തു
വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം പശ്ചാത്തലമാക്കി സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാസുദേവന്‍ ചീക്കല്ലൂര്‍ രചിച്ച മെലി ആട്ടു എന്ന നോവല്‍ പ്രകാശനം ചെയ്തു. ചീക്കല്ലൂര്‍ ദര്‍ശ്ശന ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടന്നത്.
കൂടോത്തുമ്മല്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരനായ മുണ്ടക്കയം ഗോപി മെലി ആട്ടു പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ സിനിമാ സംവിധായിക ലീല സന്തോഷ് മുഖ്യ അതിഥിയായിരുന്നു.ചീക്കല്ലൂര്‍ ദര്‍ശ്ശന ലൈബ്രറി പ്രസിഡന്റ് ശിവന്‍പിള്ള അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജുമാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷീല രാംദാസ്, ടികെ. സരിത, പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം. ദേവകുമാര്‍ , വാസുദേവന്‍ ചീക്കലൂര്‍, ചീക്കല്ലൂര്‍ ദര്‍ശ്ശന ലൈബ്രറി സെക്രട്ടറി കെ.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.