സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി

0

അടിസ്ഥാന നിരക്കില്‍ പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഏപ്രില്‍ ഒന്നിന് പുതുക്കിയ നിരക്ക് നിലവില്‍ വരും. കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വലിയ വര്‍ധനയല്ലെന്നും നിലവിലെ നിരക്കില്‍ നിന്ന് അരശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ വര്‍ധന നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!