തിങ്കളാഴ്ച തീയറ്റര്‍ തുറക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാകും പ്രദര്‍ശനമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദര്‍ശനം. ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബര്‍ 12 നാണ്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബര്‍ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവല്‍ റിലീസിനെത്തും.
ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒ.ടി.ടി വേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ മാത്രം അവിടെ റിലീസ് ചെയ്യും. തീയറ്ററിലേക്ക് ആളുകള്‍ എത്തി തുടങ്ങിയാല്‍ പിന്നെ ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും, അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യും.