മദ്യഭരണ ഭീകരതയ്‌ക്കെതിരെ കേരള മദ്യനിരോധന സമിതി കല്‍പ്പറ്റയില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാനസെക്രട്ടറി ഇ എ ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രൊഹിബിഷന്‍ യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് സമദ് മയ്യില്‍, ബിജു പോള്‍ കാരക്കാമല, സിസ്റ്റര്‍ ജോവിറ്റ, വി ജി ശശി, പാസ്റ്റര്‍ ജോസഫ് അമ്പാട്ട്, ഡോ: സത്യനന്ദന്‍ നായര്‍, എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ലഹരി വ്യാപനത്തിനെതിരെ ജന ജാഗ്രതയുമായി വിദ്യാര്‍ത്ഥി യുവജന സംഘടന രൂപീകരണവും നടത്തി. കെപിവൈസി ഭാരവാഹികളായി പ്രസിഡണ്ട് ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് ഷെഫീഖ്, സെക്രട്ടറി കാവ്യ ശശിനാസ്, ജോയിന്റ് സെക്രട്ടറി ലിഡ ജെയിംസ്, ട്രഷറര്‍ പി അയ്യൂബ് എന്നിവരെ തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.