ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

നിയമനം

വിളമ്പുകണ്ടം ജി.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, അറബിക് ടീച്ചര്‍ (പാര്‍ട്ട് ടൈം) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 17 ന് യഥാക്രമം രാവിലെ 10 നും 11.30 നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാക്കണം. ഫോണ്‍ 04936 230200.

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജില്‍ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 21 ന് 11 ന് മുമ്പായി അയയ്ക്കണം. അന്നേ ദിവസം12 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍  04936 204569

ജില്ലാ ശുചിത്വമിഷനില്‍  താത്കാലിക നിയമനം
വയനാട് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) ന് – ബി.ടെക് സിവില്‍ (എം.ടെക്  എന്‍വേണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം) യോഗ്യതയുള്ളവര്‍ക്കും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും ബയോഡാറ്റയും ജില്ലാ ശുചിത്വമിഷന്റെ ഇ-മെയില്‍ വിലാസമായ wnd.sm@kerala. gov.in ലേക്ക്  ഡിസംബര്‍ 20 നകം സമര്‍പ്പിക്കണം.

ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്  തീയതി നീട്ടി

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരെഞ്ഞടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 24  വരെ ദീര്‍ഘിപ്പിച്ചു. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2377786  ഇ – മെയില്‍ : bcddkkd@gmail.com

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍-
കൂടിക്കാഴ്ച്ച നീട്ടി

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരം കോട്ടത്തറ പഞ്ചായത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 15 ന് നടത്താനിരുന്ന   കൂടിക്കാഴ്ച 17 ലേക്ക് നീട്ടിയതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. തളിപ്പുഴ മത്സ്യഭവനില്‍ രാവിലെ 11 മുതലാണ് കൂടിക്കാഴ്ച നടക്കുക. ഫോണ്‍ 04936 293214, 9847521541, 9188831413

ബി.എസ്.സി (ഐ.ടി) സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (CCSIT) മുട്ടില്‍ സെന്ററില്‍ ബി.എസ്.സി (ഐ.ടി) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍  ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 1 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍.  8075433772, 9744550033.

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ – കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തി വരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി പിഴയില്ലാതെ ഡിസംബര്‍ 31 വരെയും, 60 രൂപ പിഴയോടെ ജനുവരി 15 വരെയും നീട്ടി. താത്പര്യമുള്ളവര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസ് അടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04936 248722, 9847764735.

സ്‌പോട്ട് അഡ്മിഷന്‍

ചുള്ളിയോട് പ്രവര്‍ത്തിച്ചു വരുന്ന നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 17 ന് ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍ 04936 266700, 7012948198.

ക്വട്ടേഷന്‍ ക്ഷണിച്ചു

മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാന്‍ ഓഫീസിലേക്ക് ഒരു ലാപ്‌ടോപ്പ്, പ്രിന്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 12 നകം മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അന്ന് 2 ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍. 04936 205959, 296959. ഇ- മെയില്‍: jpcnregawyd@gmail.com.

വിദ്യാഭ്യാസ ആനുകൂല്യം – തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്ലസ് വണ്‍ മുതലുള്ള ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്കുള്ള  2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന്  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ നമ്പര്‍ 0495 2378480.

 

Leave A Reply

Your email address will not be published.

error: Content is protected !!