മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.ടി.യു.സി. അമ്പതാം വാര്‍ഷികവും പി.കെ. ഗോപാലന്‍ അനുസ്മരണവും 16-ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
യൂണിയന്റെ അമ്പതാം വാര്‍ഷികവും പി.കെ. ഗോപാലന്‍ അനുസ്മരണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ.ഗോപാലന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കര്‍മ്മധീര പുരസ്‌കാരം പ്രണവ് ആലത്തൂരിന് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.പി. ആലി, ജനറല്‍ കണ്‍വീനര്‍ പി.കെ. അനില്‍കുമാര്‍, ട്രഷറര്‍ ബി.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു