കേന്ദ്രം ഫണ്ട് തന്നാല്‍ ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളില്‍ സഹായം ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാണ്. നേരിട്ട് അവര്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ദേശീയപാത വിഭാഗം സഹായിക്കും. ഈ കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഫണ്ട് കേന്ദ്രം നല്‍കിയാല്‍ അതുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തും.ദേശീയപാതയുടെ നിര്‍മാണം വിലയിരുത്താന്‍ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. 128 നിയമസഭാ മണ്ഡലങ്ങളില്‍ പരിശോധനകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.