മൗണ്ട് കാര്‍മല്‍ നഴ്‌സറി സ്‌കൂള്‍ സുവര്‍ണ്ണജൂബിലി നിറവില്‍

0

 

നടവയല്‍ മൗണ്ട് കാര്‍മല്‍ നഴ്‌സറി സ്‌കൂള്‍ സുവര്‍ണ്ണജൂബിലി നിറവില്‍.സിഎംസി സിസ്റ്റേഴ്‌സിന്റെ നേതൃത്ത്വത്തില്‍ നടവയല്‍ സിഎംസി കോണ്‍വെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളിന്റെ അന്‍മ്പതാം വാര്‍ഷികാഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഈ മാസം 26 ന് നടവയലില്‍ നടക്കും.നീണ്ട അന്‍മ്പത് വര്‍ഷം നഴ്‌സറിയുടെ പ്രവര്‍ത്തനത്തിന് ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരു നാട് മുഴുവന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കുടിയേറ്റക്കാലത്തിന് ശേഷം നടവയലിന്റെ സാസ്‌കാരിക,വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ തലമുറയെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടത്തിയ നഴ്‌സറി സ്‌കൂളില്‍ നിന്നും പഠിച്ചു ഇറങ്ങിയവര്‍ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട്. നീണ്ട അന്‍മ്പത് വര്‍ഷം നഴ്‌സറിയുടെ പ്രവര്‍ത്തനത്തിന് ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരു നാട് മുഴുവന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത് . കാലം മാറിയതിനനുസരിച്ച് പാഠ്യ വിഷയങ്ങളിലും മാറ്റം വന്നു . കൂടുതല്‍ മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇന്ന് നഴ്‌സറിക്ക് ഉണ്ട് . വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഈ മാസം 26 ന് 2 മണിക്ക് നടത്തുമെന്ന് – സി എം സി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ജാസ്മിന്‍ മരിയ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!