ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തിരുനെല്ലി ചേകാടി ശ്രീമംഗലം കോട്ടമൂല തിമ്മപ്പന്‍ – വിനീത ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (22) ആണ് മരിച്ചത്. നവംബര്‍ 26 ന് തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപമാണ് അപകടം.രഞ്ജിത്തും സുഹൃത്ത് രോഹിത്തും സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. വയറിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്കായി കുടകിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.