ഗ്രാമമാറ്റൊലി പാലിയാണയിൽ സംഘടിപ്പിച്ചു
സാമൂഹിക റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ ഗ്രാമമാറ്റൊലി പാലിയാണയിൽ സംഘടിപ്പിച്ചു. പാലിയാണ ഗവ.എൽ.പി.സ്‌കൂളിൽ നടന്ന പരിപാടി യുവസാഹിത്യകാരൻ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ മുത്താനിക്കാട്ട് മുഖ്യപ്രഭാഷണവും കേന്ദ്ര സമിതി പ്രസിഡന്റ് ഷാജൻ ജോസ് ആമുഖ പ്രഭാഷണവും നിർവഹിച്ചു. എസ്.ടി.വിഭാഗത്തിൽ നിന്ന് ടി.ടി.സി യോഗ്യത നേടിയ അശ്വതിയെ റേഡിയോ മാറ്റൊലി അസിസ്റ്റന്റ് ഡയറക്ടർ ഫാ.മനോജ് കാക്കോനാൽ ഉപഹാരം നൽകി ആദരിച്ചു. പാലിയാണ ഗ്രാമത്തിലെ എല്ലാ വിഭാഗം ആളുകളുടേയും സർഗ്ഗശേഷികൾ അവതരിപ്പിക്കാൻ ഗ്രാമമാറ്റൊലിയിലൂടെ സാധിച്ചു. മാറ്റൊലിക്കൂട്ടം ജനറൽ കോർഡിനേറ്റർ ഷാജു പി ജെയിംസ്, പത്മനാഭൻ, പി. വി.ജോസ്, കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. റെക്കോർഡ് ചെയ്ത വിവിധ പരിപാടികൾ റേഡിയോ മാറ്റൊലി പിന്നീട് പ്രക്ഷേപണം ചെയ്യും.പാലിയാണ മാറ്റൊലിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.