പൊലിസ് എന്ന വ്യാജേന ഹോംസ്റ്റെയില്‍ താമസിച്ചയാളെ അറസ്റ്റുചെയ്തു.
മാനന്തവാടി> പൊലിസ് ആണെന്ന് പറഞ്ഞു തെറ്റ്ധരിപ്പിച്ച് ഹോംസ്റ്റെയില്‍ താമസിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരംപുത്തൂര്‍ ചോലയില്‍ മണികണ്ഠന്‍ എന്ന ശ്രീജിത്ത്(32)ആണ് പിടിയിലായത്. തിരുനെല്ലിയിലെ ഒരു വീട്ടില്‍ പൊലീസ്കാരനാണെന്ന വ്യാജേന കോയമ്പത്തൂര്‍ സ്വദേശികളായ ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. പാലക്കാട്സൗത്ത് സ്റ്റേഷനിലെ പൊലിസ് ആണെന്നാണ് ഇയാള്‍ വീട്ടുടമയോടും, സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണില്‍ പൊലിസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് ഇയാള്‍ പലരെയും തെറ്റ്ധരിപ്പിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുടമ പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തിരുനെല്ലി എസ് ഐ ഇ അബ്ദുള്ള, എ എസ് ഐ പി പി റോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.