മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്
കുപ്പാടിത്തറയില്‍ പുതുതായി നിര്‍മിക്കുന്ന മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്.നിരവധി വീടുകളും കൃഷിയിടങ്ങളും ഉള്ള തേര്‍ത്തുംകുന്നിലാണ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് ടവര്‍ നിര്‍മാണം നടക്കുന്നത്.ജനവാസകേന്ദ്രത്തില്‍ ടവര്‍ നിര്‍മിച്ചാല്‍ റേഡിയേഷന്‍ കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.ഇത് സംബന്ധിച്ച് പ്രദേശത്തെ നാല്‍പ്പതോളം പേര്‍ ഒപ്പിട്ട പരാതി ജില്ലാകളക്ടര്‍ക്കുള്‍പ്പെടെ നല്‍കുകയും നിര്‍മാണം താല്‍ക്കിലികമായി നിര്‍ത്തി വെക്കുകയും ചെയ്തിട്ടു്.