അന്തിമചിത്രം ഇന്ന് തെളിയും;  പത്രിക പിന്‍വലിക്കാന്‍ ഇന്ന് കൂടി അവസരം

0

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അന്തിമ ദിവസമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പിന്മാറും. വൈകിട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.എല്ലാ മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാര്‍ത്ഥികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും.

140 മണ്ഡലങ്ങളിലേക്ക് 1061 സാധുവായ പത്രികകളാണ് ഇപ്പോള്‍ ഉള്ളത.് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1203 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കുറയും

Leave A Reply

Your email address will not be published.

error: Content is protected !!