കുങ്കിച്ചിറ സന്ദര്‍ശിച്ചു
ചരിത്രശേഷിപ്പുകള്‍ മനസ്സിലാക്കിയും, പ്രകൃതിയെ അടുത്തറിഞ്ഞും വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ കുഞ്ഞോം കുങ്കിച്ചിറ സന്ദര്‍ശിച്ചു.യാത്ര കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദി ക്ലബ്ബിലെ കുട്ടികളാണ് ചരിത്രത്തെയും പ്രകൃതിയെയും അടുത്തറിയുവാന്‍ വേണ്ടി ചരിത്ര പ്രാധാന്യമേറിയ തൊണ്ടര്‍നാട് കുഞ്ഞോം കുങ്കിച്ചിറയില്‍ സന്ദര്‍ശനം നടത്തുകയും ചിറയുടെയും, രാജവംശ ചരിത്രവും,പഴശ്ശി രാജാവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും കണ്ടു മനസ്സിലാക്കിയത്.വനത്തിന്റെ സൗന്ദര്യവും,മനോഹരമായ കുങ്കിച്ചിറയുടെ സമീപത്തുള്ള മൈതാനവും കുട്ടികള്‍ സന്ദര്‍ശിച്ചു. മൈതാനത്ത് ഉള്ള അപൂര്‍വ്വ ഇന സസ്യങ്ങളെ പറ്റിയും ചെറു മീനുകളെ പറ്റിയും, പൂമ്പാറ്റകളെ പറ്റിയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ബാലവേദി പ്രവര്‍ത്തകരുടെ കൂടെ ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍, സെക്രട്ടറി എം ശശി, എം സഹദേവന്‍ , മിസ് വര്‍ അലി തുടങ്ങിയവരും യാത്രയില്‍ പങ്കുചേര്‍ന്നു .