മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ 11 മണിക്കാണ് പിണറായി വിജയന്‍ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെ പത്രിക നല്‍കുക. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം അദ്ദേഹം കളക്ടറേറ്റിലെത്തും. പ്രകടനവും ആള്‍ക്കൂട്ടവുമുണ്ടാകില്ല.
കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും പത്രികാ സമര്‍പ്പണം.പതിനൊന്നരയോടെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ പത്രിക നല്‍കും. കണ്ണൂര്‍ജില്ലയിലെ മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാളെയും ബുധനാഴ്ചയുമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.