കല്ലാം തോട്ടില്‍ കോഴിമാലിന്യം തള്ളി
തോട്ടില്‍ സാമൂഹ്യദ്രോഹികള്‍ കോഴി മാലിന്യം തള്ളി. നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും മറ്റും ആശ്രയിക്കുന്ന പുളിഞ്ഞാല്‍ കല്ലാം തോട്ടിലാണ് മാലിന്യം തള്ളിയത്.പുളിഞ്ഞാല്‍ മഞ്ഞോട്ട് പ്രദേശത്താണ് കഴിഞ്ഞ രാത്രി സാമൂഹ്യദ്രോഹികള്‍ തോട്ടില്‍ മാലിന്യം തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് പരന്നതോടെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ചാക്കുകളിലും കവറുകളിലും കോഴി മാലിന്യം തോട്ടില്‍ അങ്ങിങ്ങായി കിടക്കുന്നത് കണ്ടത്. നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന തോട്ടില്‍ മാലിന്യം തള്ളിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മുകള്‍ ഭാഗത്ത് നിക്ഷേപിച്ച മാലിന്യം ഇന്നലെ രാത്രി സംഭവിച്ച ഉരുള്‍പൊട്ടലിന് ശേഷമുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതണെന്നും സംശയമുണ്ട്. നാട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച വരെ കണ്ടെത്തി തക്കതായശിക്ഷാ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു