പുതിയ മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്. കെകെ ശൈലജയെ മാറ്റിനിർത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു.
മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എംബി രാജേഷിനെ സ്പീക്കർ ആയും തിരഞ്ഞെടുത്തു.