ധനസഹായം നല്‍കി

0

പുത്തുമല ദുരന്തത്തില്‍ തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട് സാമ്പത്തിക വിഷമത അനുഭവിക്കുന്ന ചെറുകിട കരാറുകാരനായ മേപ്പാടി മുക്കംപറമ്പത്ത് സലീമിന് കരാറുകാരുടെ സംഘടനയായ സി.ഡബ്ല്യൂ.എസ്.എ മേപ്പാടി യൂണിറ്റ് ധനസഹായം നല്‍കി. കാപ്പംകൊല്ലി മദ്രസ്സ ഹാളില്‍ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് സലീമിന് കൈമാറി. പുത്തുമല പച്ചക്കാട് പ്രദേശത്ത് വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തിവരുന്നതിനിടെയാണ് ഉരുള്‍പൊട്ടലില്‍ ആ വീട് പൂര്‍ണ്ണമായും തകര്‍ന്നത്. ഇതോടെ സലീമിന്റെ തൊഴില്‍ ഉപകരണങ്ങളും നിര്‍മ്മാണ സാമഗ്രികളും നഷ്ടമായി. ഇതറിഞ്ഞാണ് സലീമിനെ സഹായിക്കാന്‍ സംഘടന മുന്നോട്ട് വന്നത്, പി.യു സലീം അധ്യക്ഷനായിരുന്നു. കെടി ഇബ്രാഹിം, മുഹമ്മദ്കുട്ടി, കോയിക്കല്‍ ബീരാന്‍ പുഷ്പരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!