വാളാട് പുത്തൂര്‍ അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം. ടൗണില്‍ നാട്ടുകാര്‍ ഉപവാസ സമരം നടത്തി. പ്രതിഷേധങ്ങള്‍ക്കിടയിലും പ്ലാന്റ് നിര്‍മ്മാണം 24 മണിക്കൂറും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുത്തൂര്‍ ജനവാസകേന്ദ്രങ്ങളിലെ പ്ലാന്റ്‌നിര്‍മാണം നിര്‍ത്തിവയ്ക്കുക, ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ സമരസമിതി ഉപവാസ സമരം നടത്തുന്നത്. ആദിവാസികള്‍ അടക്കം നിരവധി പ്രദേശവാസികളാണ് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ യുള്ള ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ സുരേഷ് പാലോട്. സമരസമിതി അംഗങ്ങളായ പ്രകാശന്‍, ഗ ഠമുത്തലിബ്, സുരേഷ് പാതിക്ക മൂല കോളനി, കെ ആര്‍ വിജയന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് , ബ്ലോക്ക് ഭരണസമിതി കളിലെ മെമ്പര്‍മാരെ കൂടാതെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി ആളുകള്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.