ക്വാറന്റീന്‍ നിരീക്ഷിക്കാന്‍ ആപ്പ്; സ്വകാര്യതയുടെ ലംഘനമെന്ന് വാദം, ആശങ്കയും ആശയക്കുഴപ്പവും ശക്തം

0

സംസ്ഥാനത്ത് കൊവിഡ് രോഗികളെ നിരീക്ഷിക്കാനുള്ള പൊലീസിന്റെ കൊവിഡ് സേഫ്റ്റി ആപ്പിനെ ചൊല്ലി ആശയക്കുഴപ്പവും ആശങ്കയും. ക്വാറന്റീന്‍ ലംഘകരെ കണ്ടെത്താന്‍ കൊവിഡ് സേഫ്റ്റി ആപ്പ് ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ശക്തമാകുമ്പോള്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ക്വാറന്റിനീലുള്ളവരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത ശേഷം പൊലീസ് നല്‍കിയ നിര്‍ദേശം എല്ലാവരും ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ്. ഈ ലിങ്കിലേക്ക് എത്തുമ്പോള്‍ അത് പൊലീസിന്റെ കൊവിഡ് സേഫ്റ്റി ആപ്പിലേക്കാണെത്തുക. എവിടെയൊക്കെ പോവുന്നുവെന്നത് നിരീക്ഷിക്കാനാണ് ആപ്പെന്ന് തുടക്കത്തില്‍ തന്നെ പറയുന്നു. ആപ്പ് ഉപയോഗിക്കാത്തപ്പോള്‍ പോലും ഇത് പ്രവര്‍ത്തിച്ച് വിവരങ്ങളെടുക്കും. നിര്‍ബന്ധിതമായി ഇത് ചെയ്യുന്നതിലൂടെ സ്വകാര്യത ലംഘിക്കുകയാണെന്നാണ് ഒരു വിമര്‍ശനം.

Leave A Reply

Your email address will not be published.

error: Content is protected !!