കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു; 7പേര്‍ക്ക് പരിക്ക്
തിരുനെല്ലി ബേഗൂരിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും, ബേക്കറി ഉത്പന്നങ്ങള്‍ കയറ്റിവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന തരുവണ ആറുവാള്‍ മുഹമ്മദ് സര്‍ജാദ് (22),മുഹമ്മദ് സര്‍ബാസ് (22), കെ എസ് ആര്‍ ടി സി യാത്രികരും അപ്പപാറ സ്വദേശികളുമായ ജില്‍ന, ജില്‍ഷ, മയൂഖ, ഷിനോയി, നിഥീഷ് തുടങ്ങിയവര്‍ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇവര്‍ കാട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലും, മാനന്തവാടി മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. തിരുനെല്ലി ക്ഷേത്രം – കോഴിക്കോട് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ ടി സിയാണ് അപകടത്തില്‍പെട്ടത്.