മുട്ടില്‍ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് നടത്തിയ കേരളോത്സവത്തില്‍ 141 പോയിന്റ് നേടി തെനേരി സിറ്റിസണ്‍ ലൈബ്രറി ഓവറോള്‍ ചാമ്പ്യന്‍മാരായി. 115 പോയിന്റ് നേടി കെ.ബി.സി.ടി. വായനശാല റണ്ണേഴ്‌സപ്പ് ചാമ്പ്യന്‍ഷിപ്പ് നേടി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഷട്ടില്‍ മത്സരങ്ങളില്‍ മാണ്ടാട് ഗ്രാമോദയം ബ്രൈറി, വടംവലിയില്‍ എടപ്പട്ടി സാല്‍വോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്രിക്കറ്റില്‍ നവചൈതന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഫുട്‌ബോളില്‍ കെ.ബിസിടി വായനശാല, വോളിബോളില്‍ പരിയാരം സഫദര്‍ ഹാഷിമി സാസ്‌കാരിക വേദി, കബഡിയില്‍ കൊളവയല്‍ യെംഗ് മെന്‍സ് ക്ലബ് ആന്റ് പ്രതിഭ ഗ്രന്ഥാലയം എന്നിവര്‍ ചാമ്പ്യന്‍മാരായി.
Sign in
Sign in
Recover your password.
A password will be e-mailed to you.