നാട്യരംഗം ചിലവേറുന്നു
വസ്ത്രങ്ങൾക്ക് മാത്രം ചിലവ് ആയിര ങ്ങൾ
മക്കിയാട്: സിബിഎസ്ഇ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മോഹിനിയാട്ടം അരങ്ങിൽ തകർത്താടി വിദ്യാർത്ഥികൾ. ഈ കലയെ സ്നേഹിക്കുന്ന പ്രതിഭകൾ അരങ്ങിലെത്താൻ ചില വഴിക്കുന്നത് പതിനായിരങ്ങളാണ്. ചിലവേറുന്ന നാട്യരംഗത്ത മരവിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മാതാപിതാക്കൾ പറയുന്നു. ഇടത്തരത്തിൽ നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ചിലവ്.
വസ്ത്രങ്ങൾക്ക് കുറഞ്ഞത് 6000 രൂപ, ചമയങ്ങൾക്ക് 3000 രൂപ ആഭരണങ്ങൾക്ക് കുറഞ്ഞത് 2500 രൂപ അങ്ങനെ നീളുന്നു ചിലവ് . നാട്യരംഗം എക്കാലവും നേരിടുന്ന വെല്ലുവിളിയാണിതെന്നും അവർ കൂട്ടിച്ചേർക്കുന്നു . പല സാധാരണ ക്കാരായ മാതാപിതാക്കൾക്കും ഇത് താങ്ങാനാകുന്നില്ല. അതു കൊണ്ട് തന്നെ പലരും ഇത്തരം മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ നിർബന്ധിതരാകുകയാണ്.