അപകട കെണിയൊരുക്കി അമ്പലവയല്‍ കാരാപുഴ റോഡ്
ടൂറിസ്റ്റ് വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന അമ്പലവയല്‍ കാരാപുഴ റോഡിന്റെ സുരക്ഷാ മതില്‍ ഭാഗികമായി തകര്‍ന്ന നിലയില്‍. ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള റോഡിന്റെ ദുരവസ്ഥ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍.റോഡിന്റെ സൈഡിലൂടെ ഒഴുകുന്ന തോട്ടിലേക്ക് 100 മീറ്ററോളം നീളത്തില്‍ റോഡിന്റെ കരിങ്കല്‍ കെട്ട് തകര്‍ന്നുവീണ നിലയിലാണ്.റോഡിന്റെ വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കമായതിനാലും അപകട സാധ്യത വളരെ കൂടുതലാണ്, എത്രയും വേഗം സുരക്ഷാ മതിലിന്റെ പുതുക്കി പണിഞ്ഞ് ഭീതി ഒഴുവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡില്‍ എതിരെ വാഹനം വന്നാല്‍ ഭീതിയോടെയാണ് ഡ്രൈവര്‍മാര്‍ സൈഡ് കൊടുക്കുന്നത്.
കാലാവര്‍ഷം കൂടി വന്നാല്‍ റോഡ് പൂര്‍ണ്ണമായും തോടിലേക്ക് തകര്‍ന്നു വീഴുന്ന സ്ഥിതിയാണ്, സമീപത്തെ പാലത്തിന്റെ സുരക്ഷാ മതിലും തകര്‍ന്നിട്ടുണ്ട് കാരാപുഴ റ്റൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബസുകളടക്കം നിരവധി വലിയ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്, ഇറിഗേഷന്‍ വകുപ്പ്‌ന് കീഴിലുള്ള റോഡിന്റെ ദുരവസ്ഥ നിരവധി തവണ ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.