ഏറ്റവും വരണ്ട ഓഗസ്റ്റ്; ആകെ പെയ്തത് ആറു സെന്റി മീറ്റര്‍ മഴ

0

ഓഗസ്റ്റ് മാസത്തില്‍ മഴമേഘങ്ങള്‍ മാറി നിന്നതോടെ, സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഓഗസ്റ്റില്‍ ആകെ ലഭിച്ചത് ആറു സെന്റി മീറ്റര്‍ മഴ മാത്രമാണ്.മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു.മഴയും നീരൊഴുക്കും കുറഞ്ഞതോടെ, ഇടുക്കി അണക്കെട്ടില്‍ 29.32 ശതമാനം വെള്ളം മാത്രമാണുള്ളത്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 57.69 അടി വെള്ളം കുറവ്. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാല്‍ വൈദ്യുതോത്പാദനം നിലയ്ക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.1911ല്‍ 18.2 സെന്റിമീറ്റര്‍ മഴ ലഭിച്ചതാണ് ഇതിനു മുമ്പ് ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ മഴ. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!