ഇന്ന് ചെറിയ പെരുന്നാള്‍;  ആഘോഷം വീടിനുള്ളില്‍

0

കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന പെരുന്നാള്‍ ആഘോഷം ഇത്തവണ വീടുകള്‍ക്കുള്ളിലേക്ക് ചുരുക്കിയിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാര്‍ത്ഥനകളും ഒഴിവാക്കി. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കി പകരം ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിക്കാനാണ് നിര്‍ദേശം.

വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.ത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും  ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകള്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!