കല മനുഷ്യനെ സംസ്കാര ചിത്തനാക്കുമെന്ന് നടൻ പ്രേം കുമാർ
മക്കിയാട്: മനുഷ്യമനസ്സുകളെ സംസ്കരിച്ച് കല വ്യക്തിയെ സംസ്കാര ചിത്തനായി രൂപാന്തര പ്പെടുത്തുമെന്ന് സിനിമാനടൻ പ്രേം കുമാർ പറഞ്ഞു. വിദ്യാർത്ഥി സമൂഹവും യുവതലമുറയും ലഹരി ക്കും ഇന്റർനെറ്റിനും അടിപ്പെടുമ്പോൾ ജീവിതമാണ് വലിയ ലഹരിയായി മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മക്കിയാട് നടക്കുന്ന വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ കലോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രേംകുമാർ.
വായനയുടെ ലോകത്ത് നിന്നും അക്ഷരങ്ങളുടെ ലോകത്ത് നിന്നും പുതിയ തലമുറ അകന്ന് പോകുന്നത് ആശങ്കയുണ്ടാക്കുകയാണന്നും സർഗ്ഗശേഷി മുളയിലെ നുള്ളി സ്വന്തം സ്വത്വത്തിലേക്ക് ഒതുങ്ങി പോകുന്നത് അപകടകരമാണന്നും അദ്ദേഹം .കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പ്രോജ്ജ്വലിപ്പിക്കുകയും ചെയ്യുകയെന്നതും സത്യ ത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. സത്യം കണ്ടെത്താൻ പ്രാപ്തരാക്കിയില്ലങ്കിൽ വിദ്യാഭ്യാസം അർത്ഥവത്താകില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹം കൊണ്ട് നിറയുന്ന ലോകത്തിന്റെ വക്താക്കളായി വിദ്യാർത്ഥികൾ മാറണം. അതി ന് കലോസവങ്ങൾ ഏറെ സഹായ കരമാവുമെന്നും പ്രേംകുമാർ പറഞ്ഞു.