ക്യൂ.ആർ.ബാർകോഡ് സംവിധാനം നടപ്പിലാക്കി സി.ബി.എസ്.ഇ ജില്ല കലോൽസവം.
മക്കിയാട്: ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വയനാട് ജില്ലാ സി.ബി.എസ്.സി. കലോൽസവത്തിൽ ശ്രദ്ധ നേടി ക്യൂ.ആർ.ബാർകോസ് സംവിധാനം . ആദ്യമായാണ് ക്യൂ ആർ.ബാർ കോഡ് സംവിധാനം ഒരുകലോത്സവത്തിൽ നടപ്പിലാക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെടുന്നു.ക്യൂ .ആർ .ബാർകോഡ് സംവിധാനത്തിനാൽ എല്ലാ മത്സരത്തിന്റെയും ഫലങ്ങൾ പെട്ടന്ന് തന്നെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈകളിൽ എത്തുന്നു എന്നതാണ് ഇതിന്റെ നേട്ടം.ഇതിനായി സ്കൂളിന്റെ വേദികളുടെ മുൻവശത്തും സ്ക്കൂൾ പരിസരത്തും കൂ.ആർ.ബാർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിട്ടുണ്ട്.